പ്രതിരോധ സേന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
പ്രതിരോധ സേന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
കോവിഡ് 19 പശ്ചാത്തലത്തിൽ കെഎസ്ടിഎ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധസേന രൂപീകരിച്ചു.
കോവിഡ് 19 വുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കുമാണ് ഹെൽപ്പ്
ഡെസ്ക്ക് സജ്ജീകരിച്ചിരിക്കുന്നത്. വാക്സിനേഷൻ രജിസ്ട്രേഷന് പൊതു ജനങ്ങൾക്ക് സഹായമൊരുക്കുക എന്നതും
പ്രതിരോധസേനയുടെ പ്രധാനപെട്ട പ്രവർത്തനമാണ്. ജില്ലയിലെ മുഴുവൻ
പഞ്ചായത്തുകളിലും പ്രതിരോധ സേന പ്രവർത്തിക്കും. പ്രതിരോധസേന ഉപജില്ലാതല
ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എ ദേവകി ടീച്ചർ നിർവഹിച്ചു
ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ മുഹമ്മദലി, മാനന്തവാടി ഉപജില്ല
സെക്രട്ടറി അനൂപ് കുമാർ കെ
എന്നിവർ സംസാരിച്ചു. ബത്തേരി ഉപജില്ലാ തല പ്രതിരോധ സേന മീനങ്ങാടി ഗവ.ഹയർ
സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ എം.കെ.ഷിവി ഉദ്ഘാടനം
ചെയ്തു.കെ.എസ്.ടി.എ.ജില്ലാ കമ്മറ്റി അംഗം കെ.ഇന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
തിരുനെല്ലി പഞ്ചായത്ത് തല പ്രതിരോധസേന ഹെൽപ്പ് ഡെസ്ക് ജില്ലാ
എക്സിക്യൂട്ടീവ് അംഗം ജാസ്മിൻ തോമസ് ഉദ്ഘാടനം ചെയ്തു. വി.എസ് രശ്മി, അപർണ കെ , റെജി എന്നിവർ നേതൃത്വം നൽകി. തൊണ്ടർനാട് പഞ്ചായത്ത്
പ്രതിരോധ സേന ഹെൽപ്പ് ഡെസ്ക് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വിനോദ് കുമാർ
സംസാരിച്ചു
Leave a Reply