June 13, 2026

കനത്ത മഴയിലും പരിശോധന ശക്തമാക്കി പോലീസ്

0
IMG-20210515-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴയിലും പരിശോധന ശക്തമാക്കി പോലീസ്
കൽപറ്റ: കേരളത്തിൽ ഇന്നലെ രാത്രിയോടെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുമ്പോഴും പോലീസ് പരിശോധന ശക്തമാക്കുകയാണ്.  ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ജില്ലയില്‍ ഇന്നലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 79 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേര്‍ക്കെതിരെയും പിഴ ചുമത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *