May 14, 2026

കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഇനി ഓർമ

0
Nandu-Mahadeva-678x381-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഇനി ഓർമ
അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. നിരവധി പേർക്ക് ആത്മധൈര്യം പകര്‍ന്ന ക്യാന്‍സര്‍ പോരാളിയായിരുന്നു. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. അര്‍ബുദത്തോട് പടപൊരുതി നിരാശരായി തളര്‍ന്നുവീഴുന്ന നിരവധി പേർക്ക് നിറചിരിയോടെ നന്ദുനല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *