March 29, 2024

കൃഷിനാശം ഓൺലൈനിലൂടെ അറിയിക്കാം

0
*കൃഷിനാശം ഓൺലൈനിലൂടെ അറിയിക്കാം*

കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഇപ്പോൾ കൃഷിഭവൻ അധികൃതരെ അറിയിക്കാവുന്നതും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. 
കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി *https://www.aims.kerala.gov.in/home* 
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന ലിങ്ക് ഓൺലൈനിൽ വീക്ഷിക്കാവുന്നതാണ്.
വിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനകം AIMS പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ് . മറ്റു കർഷകർ 10 ദിവസത്തിനുള്ളിൽ ഇതേ വെബ് പോർട്ടലിൽ അപേക്ഷിക്കേണ്ടതാണ്.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഈ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദർശനം ഒഴിവാക്കേണ്ടതാണ് . കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *