April 23, 2024

എൻജീനീയറിംഗ് കോളേജ് പരിസരത്ത് കൂട്ടിയിട്ട മണ്ണ് നീക്കിയില്ല

0
Img 20210516 Wa0050.jpg
എൻജീനീയറിംഗ് കോളേജ് പരിസരത്ത് കൂട്ടിയിട്ട മണ്ണ് നീക്കിയില്ല

മാനന്തവാടി : വയനാട് എൻജിനിയറിങ് കോളജ് പരിസരത്ത് മണ്ണ് കുന്നു കൂട്ടിയിട്ടത് കോളേജിനും പ്രദേശവാസികൾക്കും ദുരിതമായി മാറുന്നു.

മഴ പെയ്താൽ മണ്ണ് ഒലിച്ച് കോളേജിലേക്കും സമീപത്തെ വീടുകളിലേക്കും ഒഴുകിയെത്തുന്നുണ്ടെന്ന് ആരോപണം. മണ്ണ് ഒഴുകിയെത്തിയാൽ മാനന്തവാടി – തലശേരി ദേശീയ പാതയിൽ അപകടത്തിനും ഗതാഗത തടസത്തിനും ഇടയാക്കും. എൻജീനിയറിംഗ് കോളേജിൽ അക്കാദമിക്ക് മൂന്നാംബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി എടുത്ത മണ്ണാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണ് കുന്നു കൂട്ടിയിട്ടിരിക്കുന്നതിന്റെ മുന്നിലായി കോളേജിന്റെ ഒന്നും രണ്ടും ബ്ലോക്ക് കെട്ടിടങ്ങളാണ്. മഴ പെയ്താൽ മണ്ണ് കുത്തി ഒഴുകി നിലവിലെ കോളേജ് കെട്ടിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും പതിക്കും. കൂടാതെ മാനന്തവാടി തലശേരി റോഡിലേക്കും ചെളിയായി വന്ന് പതിക്കുകയും ചെയ്യും. പരിസരവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും മണ്ണ് മാറ്റാൻ അധികൃതർ തയ്യാറാവുന്നില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *