September 18, 2026

തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

0
IMG-20210518-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 
കല്‍പ്പറ്റ: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ തോടുകളും ജലാശയങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജെ സി ബി കളും, ജലത്തിലിറങ്ങി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്ന ഹിറ്റാച്ചികളുടെയും സഹായത്തോടെയാണ് പുഴകള്‍ ശുചീകരിക്കുന്നത്. മഴക്കാലത്തിന് മുമ്പ് തന്നെ തോടുകളും ജലാശയങ്ങളും മാലിന്യ വിമുക്തമായി വൃത്തിയാക്കുക വഴി മഴക്കാലത്തുണ്ടാവാന്‍ സാധ്യതയുള്ള പ്രളയദുരിതങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വക്കറ്റ് ടി ജെ ഐസക്ക്, അഡ്വക്കറ്റ് എ പി മുസ്തഫ , സരോജിനി ഓടമ്പത്ത്, ജൈന ജോയ് കൗണ്‍സിലര്‍മാരായ ഷിബു, റൈഹാനത്ത് വടക്കേതില്‍, ശ്രീജ ടീച്ചര്‍, കെ.കെ വല്‍സല, മുനിസിപ്പല്‍ സെക്രട്ടറി സന്ദീപ് കുമാര്‍, ജെ.എച്ച്.ഐ ഷൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *