വയനാട് കർഷക കൂട്ടായ്മയിൽ അഭിപ്രായ ഭിന്നത


Ad
വയനാട് കർഷക കൂട്ടായ്മയിൽ അഭിപ്രായ ഭിന്നത 
കബളക്കാട്: കണിയാമ്പറ്റ ആസ്ഥാനമായി കഴിഞ്ഞ കുറച്ച് കാലമായി പ്രവർത്തിക്കുന്നവയനാട് കർഷക കൂട്ടായ്മയിൽ അഭിപ്രായ ഭിന്നത . കൂട്ടായ്മയുടെ ഉദ്ദേശ ശുദ്ധിക്ക് വിരുദ്ധമായി നേതൃസ്ഥാനത്തിരിക്കുന്ന ചിലർ പ്രവർത്തിക്കുന്നുവെന്നാണ് ആക്ഷേപം. കർഷകർക്ക് താങ്ങായി പ്രവർത്തിക്കുമെന്ന കൂട്ടായ തീരുമാനത്തിന് വിരുദ്ധമായി കൂട്ടായ്മയെ ഉന്നത സ്ഥാനത്തിരിക്കുന്നവർ ബിസിനസ് താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയാണന്നാണ് പരാതി. വയനാട്ടിലെ ഏകദേശം 10,000ത്തിലധികം കർഷകർ ഇതിലുണ്ട്. വയനാട്ടിലെ കാർഷിക ഉന്നമനത്തിന് ശാസ്ത്രിയമായ പുരോഗതിയുണ്ടാക്കുകയെന്ന ലക്ഷ്യത്തിന് പുറമെ കാർഷിക ഉൽപ്പന്നങ്ങൾ, വിവിധയിനം, തൈകൾ എന്നിവ കുറഞ്ഞ വിലക്ക് കർഷകരിലെത്തിക്കുകയാണ് ഉദ്ദേശം. വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് പ്രധാന പ്രവർത്തനം.കൂടാതെ പ്രാദേശിക തലത്തിൽ ഗ്രൂപ്പുകളുണ്ടാക്കി ഒരു ലീഡറും അതിനുണ്ട്. കർഷകർക്ക് ആവശ്യമായ ടാർപ്പായ, തൂമ്പ ,ഏണി ,മറ്റ് പണിയായുധങ്ങൾ, കാപ്പി, കുരുമുളക്, തെങ്ങിൻ തൈകൾ ,ഇറച്ചി ഉൾപ്പെടെഎന്നിവ ജില്ലാ പ്രാദേശിക ഗ്രൂപ്പുകൾ വഴി വിതരണം നടത്തിയിരുന്നു.. മാർക്കറ്റ് വിലയിൽ നിന്നും കുറഞ്ഞ വിലക്ക് നൽകലാണ് ലക്ഷ്യം.ഓരോന്നിനും വൻതോതിൽ ഓർഡർ ഉള്ളതിനാൽ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉൽപാദകരിൽ നിന്നും വാങ്ങും.എന്നാൽ പർച്ചേസിംഗ്, വിതരണ കമ്മിറ്റികൾ ഇല്ല.ചിലർ ഇക്കാര്യത്തിൽ ഏകാധിപത്യം പുലർത്തുന്നുവെന്നാണ് ഏതാനും എക്സിക്യൂട്ടിവ് അംഗങ്ങളുടെ പരാതി. വിൽക്കുന്ന വില മാത്രമാണ് അംഗങ്ങളെ അറിയിക്കുന്നത്. വാങ്ങുന്ന വില അറിയിക്കുന്നില്ല .സാമ്പത്തിക ഇടപാട് മുഴുവൻ ചിലരിൽ കേന്ദ്രീകരിക്കപ്പെടുകയാണ്. കണക്ക് ചോദിക്കുന്നവരെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നു.ഇത് സംബന്ധിച്ച വാട്സപ്പ് വോയിസ്, സ്ക്രീൻ ഷോട്ട് എന്നിവ അംഗങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.  ജില്ലാ ട്രഷറർക്ക് ഇതുവരെ ഇടപാട് നടത്തിയതിൻ്റെ ഇതുവരെ കണക്കുകൾ നൽകിയിട്ടില്ലത്രെ.ഗ്രൂപ്പംഗങ്ങളോടും ലീഡർമാരോടും വൻ തുക ഓഹരിയും വാങ്ങിയിട്ടുണ്ട്. വയനാട് കർഷക കൂട്ടായ്മയുടെ സുഗമമായ പ്രവർത്തനത്തിന് അഞ്ച് പേരടങ്ങുന്ന ജില്ലാ കമ്മിറ്റിയും അതിന് താഴെ ഒരു ജില്ലാ എക്സിക്യൂട്ടിവും ഉണ്ട്. വിതരണത്തിന് ലീഡേഴ്സ് ഗ്രൂപ്പും ഉണ്ട്. നിരവധി പേരിൽ നിന്ന് ഓഹരി വാങ്ങിയിട്ടുണ്ട്. ഇതു വരെ ജില്ലാ എക്സിക്യൂട്ടീവ് ചേരാതെ ഏകാംഗ പ്രവർത്തനമാണുള്ളതെന്നും അംഗങ്ങൾ പരാതി പറയുന്നു. എന്നാൽ ആരിൽ നിന്നും ഓഹരി വാങ്ങിയിട്ടില്ലെന്നും കർഷകർക്ക് മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ വിലക്ക് തങ്ങൾ സാധന സാമഗ്രികൾ നൽകിവരുന്നുവെന്നും ഇത് വിൽപ്പന ,വാങ്ങൽ ഗ്രൂപ്പല്ലാത്തതിനാൽ ഇതിൻ്റെ കണക്കുകൾ പൊതുവായി അവതരിപ്പിക്കേണ്ടന്നും സെക്രട്ടറി പറഞ്ഞു. അഭിപ്രായ ഭിന്നത നിലവിൽ ഇല്ലെന്നുംനിരവധി ഓർഡറുകൾ ലഭിക്കുമ്പോൾ അതിനുള്ള പ്രാഥമിക തുക പ്രാദേശിക കൂട്ടായ്മകൾ നൽകിയിട്ടുണ്ടന്നും ഉൽപ്പന്നം ഇറക്കി പണം കിട്ടുമ്പോൾ ആ തുകകൾ തിരികെ നൽകിയിട്ടുണ്ടന്നും പ്രസിഡൻ്റ് വ്യക്‌തമാക്കി. ജില്ലയിൽ പ്രതിസന്ധിയിലായ കർഷകർക്ക് കൈതാങ്ങായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വിലയിൽ കാർഷിക ഉൽപ്പന്നങ്ങൾ സംഘടന എത്തിച്ച് നൽകി വരുന്നതിന് നല്ല ജന പിന്തുണ ലഭിക്കുന്നുണ്ടന്നും 'ചില തൽപരകക്ഷികൾ ഇതിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും കർഷകർ തങ്ങളോടൊപ്പമുണ്ടന്നും പ്രസിഡൻ്റ് പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *