ഓണ്‍ലൈന്‍ കച്ചവടത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം; പോലീസ് കേസെടുത്തു


Ad
ഓണ്‍ലൈന്‍ കച്ചവടത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം; പോലീസ് കേസെടുത്തു

ലോക്ഡൗണ്‍കാലത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഓണ്‍ലൈന്‍ കുത്തക കമ്പനികളുടെ കച്ചവടത്തിനെതിരെ വ്യാപാരികളുടെ പ്രത്യക്ഷ പ്രതിഷേധം. പ്രതിഷേധം നടത്തിയവര്‍ക്കെതിരെയും, കണ്ടൈന്‍മെന്റ് സോണില്‍ കടതുറന്ന് അനധികൃതമായി കൂട്ടം കൂടിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സെക്ടറല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കടകളടപ്പിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കണ്ടൈന്‍മെന്റ്‌സോണില്‍പെട്ട കെല്ലൂരിലെ ഫ്‌ളിപ്കാര്‍ട്ടിന്റെ കീഴിലുള്ള ഇകാര്‍ട്ട്‌കൊറിയര്‍ സര്‍വ്വീസ് തുറന്ന് അവശ്യ വസ്തുക്കളല്ലാത്ത സാധനങ്ങള്‍ വിതരണം നടത്തുന്നതിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ടൈന്‍മെന്റ്‌സോണില്‍പെട്ട കടയില്‍ ദിവസവും നാൽപ്പതിലേറെപ്പേർ എത്തി അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതായി കച്ചവടക്കാര്‍ ആരോപിച്ചു. സംഘടനാ ഭാരവാഹികളായ വി സി അഷ്‌റഫ്, റെനില്‍ വര്‍ഗ്ഗീസ്, യാസര്‍കേളോത്ത്, ദിൽഷാദ് മുളിയൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊറിയര്‍ സര്‍വ്വീസിന് മുമ്പില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വെള്ളമുണ്ട പോലീസ് ഹൗസ് ഓഫീസര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം സമരം നടത്തിയ 25 ഓളം വ്യാപാരികള്‍ക്കെതിരെയും ഓണ്‍ലൈന്‍ വിതരണക്കാര്‍ക്കെതിരെയും കേസെടുത്തു. സെക്ടറല്‍ മജിസ്‌ട്രേട്ട് ലൈല കടകളടപ്പിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *