യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ


Ad
യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി സ്വദേശി ആയ 22 കാരിയുടെ വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ചു നിർമിച്ച വാട്സാപ്പിലും പെൺകുട്ടിയുടെ തന്നെ പേരിൽ വ്യാജ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയും പ്രചരിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) വിനെ ആണ് വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കെ നായർ ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം നെടുമങ്ങാട് നിന്ന് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ട് കളും അശ്ളീല സൈറ്റുകളും വിശകലനം ചെയ്താണ് സൈബർ പോലീസ് പ്രതിയെ വലയിലാക്കിയത്. 16 ആം തീയതി പുലർച്ചെ പ്രതിയുടെ വീട്ടിൽ എത്തിയ പോലീസിനെ കണ്ട് ഇറങ്ങി ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ ഐ ടി ആക്ട് പ്രകാരം ശക്തമായ വകുപ്പുകൾ ഇട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയിൽ നിന്നും ലഭിച്ച വീഡിയോ പ്രചരിപ്പിക്കുന്നവർക് എതിരെ പോലീസ് അന്വേഷണം നടത്തി വരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *