April 25, 2024

കാലിത്തീറ്റ സൗജന്യമായി നൽകും ക്ഷീരകർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്

0
*കാലിത്തീറ്റ സൗജന്യമായി നൽകും ക്ഷീരകർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്* .

കല്പറ്റ : കോവിഡ്, മഴക്കെടുതി എന്നിവമൂലം പ്രയാസംനേരിടുന്ന ക്ഷീരകർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ഒരു പശുവിന് പ്രതിദിനം 70 രൂപയുടെ കാലിത്തീറ്റ സൗജന്യമായി നൽകും. ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഫോൺ മുഖേന തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കാം. വാർഡ് മെമ്പർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പിന്നീട് സമർപ്പിക്കണം. കോവിഡ് പോസിറ്റീവ് ആയ ക്ഷീരകർഷക കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കും.
  മഴക്കെടുതിയിൽ മൃഗസമ്പത്തിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും മറ്റുമായി വയനാട് ജില്ല ചീഫ് വെറ്ററിനറി ഓഫീസറുടെ കീഴിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ. 04936 202729 പ്രളയത്തിൽ പ്രയാസംനേരിട്ട കർഷകർക്ക് പശു ഒന്നിന് ഒരു ചാക്ക് കാലിത്തീറ്റയും കോവിഡിന്റെ പ്രയാസങ്ങൾ (രോഗബാധ, അനുബന്ധ ക്വാറന്റീൻ) മൂലം പ്രയാസപ്പെടുന്ന കർഷകർക്ക് പശു ഒന്നിന് രണ്ടുചാക്ക് വീതം കാലിത്തീറ്റ സൗജന്യമായി നൽകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *