August 7, 2026

മെഡിക്കല്‍ കോളജിൽ സേവനവുമായി ഡിവൈഎഫ്ഐ

0
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കല്‍ കോളജിൽ സേവനവുമായി ഡിവൈഎഫ്ഐ

മാനന്തവാടി : കോവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജ്
കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മെഡിക്കല്‍
കോളജിന് ആവശ്യമായി വരുന്ന ഓക്‌സിജന്‍ സിലണ്ടറുകളുടെ കയറ്റിറക്ക് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ചെയ്യുന്നത്. ഇതിന് പുറമേ മഴപെയ്തതോടെ ചെളിനിറഞ്ഞ കോവിഡ്
വാര്‍ഡിലേക്കുള്ള റോഡും ഡിവൈഎഫ്‌ഐ ഗതാഗത യോഗ്യമാക്കി. ക്വാറി
വേസ്റ്റിട്ടാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. കോവിഡ് വാര്‍ഡിന് മുന്‍വശം
കഴുകി ശുചീകരിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ ജില്ലാ
കമ്മിറ്റിയംഗം എ.കെ. റൈഷാദ്, സില്‍ജോ സെബാസ്റ്റിയന്‍, എം. നജ്മുദ്ദീന്‍, കെ. റംഷാദ്, റിയാസ് പുത്തന്‍പുര, കെ.ആര്‍. ഹരിപ്രസാദ്, കെ.ആര്‍.
അജിത്ത്കുമാര്‍, അര്‍ജുന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *