October 12, 2026

കോവിഡ് പ്രതിരോധം: ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

0
colony-003.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധം: ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി.

കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പോഷകാഹാര ഭക്ഷ്യകിറ്റുകള്‍ ഗോത്രകോളനികളില്‍ വിതരണം തുടങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പോഷകാഹാര വിതരണം നടപ്പാക്കുന്നത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 398 കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്.
  കല്‍പ്പറ്റ അമ്പിലേരി ഗ്രാമക്കുനി ഗോത്രകോളനിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പോഷകാഹാര ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കമറുദ്ധീന്‍, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്പന്‍തൊടിക, പ്രമോട്ടര്‍മാരായ കെ.സുനില്‍ കുമാര്‍, എസ്.ഇന്ദുപുഷ്പ, സി.ശശി, സി.കുമാരി നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *