June 13, 2026

തലമുറ മാറ്റം: വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്

0
IMG-20210522-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലമുറ മാറ്റം: വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്

പ്രതിപക്ഷത്തെ വി.ഡി. സതീശൻ എം.എൽ.എ. നയിക്കും. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു. യുവ എം.എൽ.എമാരുടെ ശക്തമായ പിന്തുണയെ തുടർന്നാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ലെന്ന ഉറച്ച ​ബോധ്യമുണ്ടെന്ന്​ വി ഡി സതീശൻ പ്രതികരിച്ചു. സർക്കാറിനെ അന്തമായി എതിർക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധർമ്മം.എന്നാൽ സർക്കാറിന്​ പിഴവുകളുണ്ടാവു​മ്പാേൾ അത്​ ചൂണ്ടിക്കാട്ടുമെന്നും സതീശൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *