April 26, 2024

ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്

0
960x0.jpg
ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.04
വയനാട് ജില്ലയില്‍ ഇന്ന് (22.05.21) 499 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.04 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55324 ആയി. 47937 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5198 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ 103, ബത്തേരി 35, എടവക 32, പനമരം 29, മേപ്പാടി 26, കണിയാമ്പറ്റ, തവിഞ്ഞാല്‍ 25 വീതം, അമ്പലവയല്‍ 23, മാനന്തവാടി, നെന്മേനി 20 വീതം, വെള്ളമുണ്ട 18, പൂതാടി 17, തരിയോട് 15, വൈത്തിരി, മീനങ്ങാടി 13 വീതം, മുട്ടില്‍, പടിഞ്ഞാറത്തറ 11 വീതം, കോട്ടത്തറ, മൂപ്പൈനാട്, പുല്‍പ്പള്ളി 10 വീതം, നൂല്‍പ്പുഴ 8, തിരുനെല്ലി 6, പൊഴുതന, തൊണ്ടര്‍നാട് 4 വീതം, വേങ്ങപള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 6 പേര്‍, കര്‍ണാടകയില്‍ നിന്ന് വന്ന 3 പേര്‍, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന ഒരാളുമാണ്് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
*487 പേര്‍ക്ക് രോഗമുക്തി*
പൊഴുതന 11 പേര്‍, കല്‍പ്പറ്റ 9, മീനങ്ങാടി 8, മേപ്പാടി 7, തരിയോട് 6, പുല്‍പ്പള്ളി, നെന്മേനി 5 വീതം, തിരുനെല്ലി, ബത്തേരി 4 വീതം, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, മുട്ടില്‍ 3 വീതം, വൈത്തിരി, പനമരം, അമ്പലവയല്‍ 2 വീതം, വെള്ളമുണ്ട, തൊണ്ടര്‍നാട്, പൂതാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ടു തമിഴ്‌നാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 406 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1713 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.05.21) പുതുതായി നിരീക്ഷണത്തിലായത് 1713 പേരാണ്. 2071 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25278 പേര്‍. ഇന്ന് പുതുതായി 228 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2640 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 432470 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 424145 എണ്ണത്തിന്റെ ഫലം ലഭിച്ചു. 368821 പേര്‍ നെഗറ്റീവും 55324 പേര്‍ പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *