വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി


Ad
വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട
ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകണം; കേരള
വ്യാപാരി വ്യവസായി ഏകോപന സമിതി 

കൽപ്പറ്റ: ലോക് ഡൗൺ നീണ്ടുപോകുന്നതിനാലും വയനാട്ടിൽ കോവിഡ് കേസുകൾ

കുറഞ്ഞു വരുന്നതിനാലും മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട
ദിവസങ്ങളിലെങ്കിലും സാധാരണ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള
വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി
അധികൃതരോടാവശ്യപ്പെട്ടു.
അടഞ്ഞു കിടക്കുന്ന കാലയളവിൽ കറണ്ട് ചാർജ് ഒഴിവാക്കുക, ചെറുകിട ഇടത്തരം
വ്യാപാരികൾക്ക് ആൾ ജാമ്യവ്യവസ്ഥയിൽ ലോണുകൾ അനുവദിക്കുക, 6
മാസത്തേക്കെങ്കിലും വായ്പാ മൊറോട്ടോറിയം പ്രഖ്യാപിക്കുകയും പലിശ ഇളവ്
അനുവദിക്കുകയും ചെയ്യുക, ചെറുകിട വ്യാപാര മേഖല പൂർണമായും
അടച്ചിട്ടിരിക്കെ കുത്തക കമ്പനികൾക്ക് 24 മണിക്കൂറും പ്രവർത്തനാനുമതി
നൽകിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും നിവേദനം നൽകി. വാക്സിനേഷന് വ്യാപാര
മേഖലക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ
നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് കെ.കെ വാസുദേവൻ അധ്യക്ഷത വഹിച്ചു, ഒ വി വർഗീസ്, ഇ ഹൈദ്രൂ, കെ ഉസ്മാൻ, കെ നൗഷാദ്, ജോജിൻ ടി ജോയ്, ഡോ മാത്യു തോമസ്, മത്തായി ആതിര, സി രവീന്ദ്രൻ, സി.വി വർഗീസ്, മഹേഷ് പി
വി, ഇ.ടി ബാബു, സി അബ്ദുൽ ഖാദർ, അഷ്റഫ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *