ആംബുലൻസ് വാങ്ങുന്നതിന് തുക അനുവദിച്ചു: ഐ സി ബാലകൃഷ്ണൻ എം എൽ എ


Ad
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആംബുലൻസ് വാങ്ങുന്നതിന് തുക അനുവദിച്ചു: ഐ സി ബാലകൃഷ്ണൻ എം എൽ എ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുമായി നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആംബുലൻസ് വാങ്ങുന്നതിനായി ആസ്തി വികസന പദ്ധതിയിൽ നിന്നും എന്നും 1 കോടി 20 ലക്ഷം രൂപ വകയിരുത്തിയതായി ഐ സി ബാലകൃഷ്ണൻ അറിയിച്ചു. മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, അമ്പലവയൽ, നൂൽപ്പുഴ, മീനങ്ങാടി, നെന്മേനി ഗ്രാമപഞ്ചായത്തുകൾക്കും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിക്കുമാണ് ആംബുലൻസ് അനുവദിച്ചിട്ടുള്ളത്. ഓക്സിജൻ സംവിധാനത്തോടുകൂടിയ ആംബുലൻസിന് 15 ലക്ഷം രൂപ വീതമാണ് ഓരോ പഞ്ചായത്തിനും അനുവദിച്ചത്.
കോവിസ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകത്തക്ക രീതിയിൽ ആണ് സത്യപ്രതിജ്ഞ ദിനത്തിൽ തന്നെ  ആംബുലൻസ് വാങ്ങുന്നതിനുള്ള നടപടികൾ കൈക്കൊണ്ടത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *