കോവിഡ് രോഗികൾക്ക് സഹായഹസ്തവുമായി ഹോട്ടൽ ഉടമ


Ad
കോവിഡ് രോഗികൾക്ക് സഹായഹസ്തവുമായി ഹോട്ടൽ ഉടമ

മാനന്തവാടി: നഗരസഭയ്ക്ക് കീഴിൽ മാനന്തവാടി ജിവിഎച്ച്എസ്എസിൽ
പ്രവർത്തിക്കുന്ന ഡൊമിസിലറി കോവിഡ് സെന്ററിലേയ്ക്ക് 60 കിടക്കകൾ നൽകി
സാമൂഹ്യ പ്രവർത്തകൻ കൂടിയായ മാതാ ഹോട്ടൽ ഉടമ പി.ആർ.ഉണ്ണിക്യഷ്ണൻ
മാത്യകയായി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന
സെക്രട്ടറിയും വേവ്സ് സെക്രട്ടറിയേറ്റ് അംഗവുമാണ് ഉണ്ണികൃഷ്ണൻ.
കാലങ്ങളായി വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി
മാറ്റി വെക്കുന്നുണ്ട്. നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസ കിടക്കകൾ ഏറ്റുവാങ്ങി. കൗൺസിലർമാരായ വി.ആർ. പ്രവീജ്, വി.യു. ജോയി,
ഹെൽത്ത് ഇൻസ്പെക്ടർ സജി, ഹുസൈൻ കുഴിനിലം എന്നിവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *