May 14, 2026

കോവിഡ് പ്രതിരോധത്തിൽ മാതൃകാ സേവനവുമായി അക്ഷര സേന

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധത്തിൽ മാതൃകാ സേവനവുമായി അക്ഷര സേന
മാനന്തവാടി: സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന
ലൈബ്രറികളിലെ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ലൈബ്രറി കൗൺസിൽ
നിർദേശപ്രകാരം രൂപീകരിച്ച അക്ഷര സേനയുടെ പ്രവർത്തനം ഏറെപേർക്ക്
സഹായകരമാകുന്നു. സേനയിൽ മാനന്തവാടി താലൂക്കിൽ മാത്രം 750 അംഗങ്ങളുണ്ട്. ഗ്രാമീണ മേഖലകളിൽ വാർഡുതല കമ്മിറ്റികളുമായി സഹകരിച്ച് വേറിട്ട പ്രവർത്തനങ്ങളിലൂടെ ഈ ദുരിതകാലത്ത് കരുത്താവുകയാണീ അക്ഷരക്കൂട്ടം. സ്കൗട്ട് ആൻഡ് ഗൈഡ്സുമായി സഹകരിച്ച് കമ്യൂണിറ്റി കിച്ചണും ഹെൽപ്പ്
ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് രക്തദാന ക്യാംപ്, ടെലി കൗൺസിലിങ്,
വാക്സിൻ റജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്, പ്രതിരോധ മരുന്ന് വിതരണം, ശുചീകരണ
പ്രവർത്തനങ്ങൾ തുടങ്ങിയവയും അക്ഷര സേനയുടെ പ്രവർത്തനങ്ങളാണ്. പഞ്ചായത്ത്
തലത്തിലും ലൈബ്രറി തലത്തിലും കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ
നടത്തുന്നത്. പി.ടി സുഗതൻ ചെയർമാനും ഷാജൻ ജോസ് കോ-ഓർഡിനേറ്ററുമായ
താലൂക്ക് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *