May 14, 2026

ആദിവാസി കോളനിയിൽ ബോധവൽക്കരണവുമായി മെഡിക്കൽ സംഘം

0
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി കോളനിയിൽ ബോധവൽക്കരണവുമായി മെഡിക്കൽ സംഘം

മാനന്തവാടി: കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതൽ ഉള്ള മാനന്തവാടി നഗരസഭയിലെ
നരിക്കൊല്ലി കോളനിയിൽ ബോധവൽക്കരണവുമായി വയനാട് മെഡിക്കൽ കോളജ് പി.പി.യൂണിറ്റിലെ മെഡിക്കൽ സംഘം എത്തി. മെഡിക്കൽ ഓഫിസർ ഡോ. കെ.പി. അബ്ദുൽ റഷീദ്, ജെഎച്ച്ഐമരായ പി.എം. നൗഷ, എൻ. ശ്രീകുമാരി എന്നിവർ ബോധവൽക്കരണത്തിന്
നേതൃത്വം നൽകി. സൗജന്യമായി മരുന്നുകളും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം
ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ, പ്രമോട്ടർ കെ.
രമ്യ, അബ്ദുൽ റഷീദ് പടയൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *