May 14, 2026

കൃഷിയിടത്തിലെ കപ്പ സൗജന്യമായി നൽകി യുവ കർഷകൻ

0
By ന്യൂസ് വയനാട് ബ്യൂറോ
കൃഷിയിടത്തിലെ കപ്പ സൗജന്യമായി നൽകി യുവ കർഷകൻ

മാനന്തവാടി: കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും തന്റെ കൃഷിയിടത്തിൽ
വിളഞ്ഞ മുഴുവൻ കപ്പയും സൗജന്യമായി വിതരണം ചെയ്ത് യുവകർഷകൻ മാതൃകയായി.
ദ്വാരക സ്വദേശി തകരപ്പള്ളി ഷിജോയാണ് വിളവെടുത്ത കപ്പയെല്ലാം ജില്ലയിലെ
അനാഥാലയങ്ങൾക്കും വയോജന കേന്ദ്രങ്ങൾക്കുമായി നൽകിയത്. എടവക പഞ്ചായത്ത്
11–ാം വാർഡിലെ എല്ലാ കോളനി വീടുകളിലും വാർഡ് അംഗം ഷിൽസൺ കോക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ കപ്പ സൗജന്യമായി എത്തിച്ച് നൽകി.
തോണിച്ചാൽ ഇടവകയിലെ കെസിവൈഎം, മാതൃവേദി പ്രവർത്തകരാണ് ഷിജോയുടെ
കൃഷിയിടത്തിലെത്തി വിളവെടുപ്പ് നടത്തി അനാഥാലായങ്ങളിലും വൃദ്ധ സദനങ്ങളിലും
എത്തിച്ച് നൽകിയത്. 900 കിലോയോളം കപ്പയാണ് ഇത്തരത്തിൽ നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *