കലയെ ജീവനാഡിയായി സ്നേഹിക്കുന്ന വന്ദന ഷാജു


Ad
കലയെ ജീവനാഡിയായി സ്നേഹിക്കുന്ന വന്ദന ഷാജു 

– യു ബി സംഗീത

കല്‍പ്പറ്റ: ചെറുപ്പം മുതല്‍ കല അഭ്യസിച്ചിട്ടില്ല. വിവിധ കലാപഠന കേന്ദ്രത്തില്‍ പോയിട്ടില്ല. എന്നാല്‍ കലയെന്നാല്‍ ജീവനാണ് പി സി ഷാജു എന്ന വന്ദന ഷാജുവിന്. ഇക്കാലമത്രയും കലയെ നെഞ്ചോട് സ്നേഹിച്ച ആളാണ് വന്ദനഷാജു. ജില്ലയിലെ വിവിധ പ്രോഗ്രാമുകള്‍ ബുക്ക് ചെയ്യുന്നത് ഇദ്ദേഹത്തിന്‍റെ പ്രോഗ്രോം കമ്പനിയിലൂടെയാണ്. ഇന്നോളം പതിനായിരിക്കണക്കിന് പ്രോഗ്രോമുകള്‍ അദ്ദേഹത്തിന്‍റെ കമ്പനിയിലൂടെ ബുക്ക് ചെയ്യ്തിട്ടുണ്ട്. 
1988 ല്‍ കല്‍പ്പറ്റ ആസ്ഥാനമാക്കി ഷാജു തുടങ്ങിയ വന്ദന ചില്‍ഡ്രന്‍സ് ഫിലം സൊസൈറ്റിയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റി മറിച്ചത്. പിന്നീട് വന്ദനം എന്ന സിനിമയുടെ മലബാര്‍ മേഖലയിലെ വിതരണക്കാരനായതോടെ അദ്ദേഹത്തിന്‍റെ പേരിനൊപ്പം വന്ദന എന്ന പേരുകൂടി ഷാജുവിനോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കല്‍പ്പറ്റയില്‍ അംഗീകൃത വിഷ്വല്‍ മീഡിയ ആന്‍റ് പോഗ്രാം ബുക്കിങ്ങ് സെന്‍റര്‍ തുടങ്ങി. 31 വര്‍ഷമായി കലാരംഗത്ത് സജീവമാണ് വന്ദന ഷാജു.
സ്കൂളൂകളില്‍ മൈക്ക് സെറ്റ് മുതല്‍ സിനിമ പ്രദര്‍ശനം വരെ നടത്തിയാണ് തുടക്കം. വയനാടിന്‍റെ ഗ്രാമീണ മേഖലയില്‍ സജീവസാനിധ്യമായിരുന്നു വന്ദന ഷാജു. ഇന്ന് കേരളം, തമിഴ്നാട്‌, കര്‍ണാടകക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളില്‍ വരെ എത്തി നില്‍ക്കുന്നു ബുക്കിങ്ങ് സെന്‍റര്‍ പ്രവര്‍ത്തനം. പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്‍റ് സംസ്ഥാന സമിതി അംഗമായ ഷാജുവിന് സിനിമ മേഖലയിലെ പ്രമുഖരുമായി ആത്മബന്ധമുണ്ട്. 
വന്ദനഷാജു നിര്‍മിച്ച ഹ്രസ്വ ചിത്രം എന്‍ കെ 2021 -ല്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. 
കൊടികുത്തിയ ദാരിദ്രത്തിലും അഭിമാനം പണയം വെക്കാത്തവരുടെ ജീവിതവും ദൈന്യതയും വരച്ചിടുന്നതാണ് എന്‍ കെ എന്ന ഹ്രസ്വ ചിത്രം. ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളിയുടെ ജീവിത കഥ പറയുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് വന്ദന വിഷ്വല്‍ മീഡിയയുടെ ബാനറിലാണ്. അഭിനയ രംഗത്തും സജീവമാണ് ഈ കലാകാരന്‍. എട്ടോളം സിനിമയില്‍ വന്ദന ഷാജു അഭിനയിച്ചിട്ടുണ്ട്. പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഈ കലാകാരന്‍. 
സിനിമ പ്രദര്‍ശനം, നാടകം, മിമിക്സ് പരേഡ്, ബൈബിള്‍ നാടകം, ഗാനമേള, ബാലെ, സ്റ്റേജ് ഷോ, നാസ്ക് ഡോള്‍, ശിങ്കാരി മേളം, ബാന്‍ഡ് സെറ്റ്, എല്ലാ ബുക്കിങ്ങും ഇവിടെ റെഡി. എല്‍ സി ഡി പ്രൊജക്ടര്‍, എല്‍ ഇ ഡി വാള്‍ , ക്യാമറ ജിപ്പ്, തുടങ്ങിയ ഉപകരണങ്ങള്‍ ഷാജുവിന്‍റെ സ്ഥാപനത്തില്‍ വാടകയ്ക്കും കൊടുക്കുന്നുണ്ട്. പഴയകാല പ്രൊജക്ടര്‍ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. പുതിയ കാലത്ത് നാടകങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറവായിരുന്നിട്ടും കലാപ്രേമിയായ ഷാജു ഇന്നും ഏജന്‍സി നടത്തിക്കൊണ്ടുപോകുന്നു. ഓരോ പ്രോഗ്രാമും കണ്ടു വിലയിരുത്തിയ ശേഷം മാത്രമേ ഷാജു വിതരണത്തിന് എടുക്കാറുള്ളു. 
2005- ല്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്സായിരുന്ന ഭാര്യ അന്നമ്മ മരിക്കുന്നസമയത്ത് ജില്ലയില്‍ 12 പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. കനത്ത ആഘാതത്തിനിടയില്‍ തന്നെ വിശ്വസിച്ച് ഏല്‍പിച്ചിരുന്ന പ്രോഗ്രോമുകള്‍ ഭംഗിയായി നടത്താന്‍ ഷാജുവിന് കഴിഞ്ഞു. ആദ്യകാല മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് വന്ദന ഷാജു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ആദ്യകാലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നത്. ഇത്രയും കാലത്തെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം കൊച്ചിന്‍ കലാഭവന്‍ ഏറ്റവും നല്ല പ്രോഗ്രോം കോ ഓഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നല്‍കി ഷാജുവിനെ ആദരിക്കുകയും ചെയ്തു. 
സമൂഹത്തിന് എന്തെങ്കിലും സന്ദേശം നല്‍കുന്നതായിരിക്കണം ഓരോ കലാസൃഷ്ടിയും എന്ന തരത്തിലാണ് ഷാജു പ്രവര്‍ത്തിക്കുന്നത്. എന്‍. സി. പി ജില്ലാ സെക്രട്ടറി കൂടിയായ ഷാജു സിവില്‍ സ്റ്റേഷന് സമീപത്താണ് താമസിക്കുന്നത്. മിനിയാണ് ഭാര്യ. മക്കള്‍ നിഥിന്‍, ബിബിന്‍, അനഘ, ഗ്യാബി. 
കലാരംഗത്ത് നിരവധി വ്യക്തി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഷാജു തന്‍റെ ദിനചര്യയുടെ മുഴുവന്‍ സമയവും കലാകാരന്‍മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 
വയനാട്ടിലെ പ്രോഗ്രോം രംഗത്തെ വിശ്വസ്ത സ്ഥാപനമായ വന്ദന വിഷ്വല്‍ മീഡിയ ഇതിനകം മറ്റു പ്രോഗ്രോം ഏജന്‍സികള്‍ക്കും മാതൃകയാണ്. സാഹിത്യരംഗത്തെ പ്രമുഖരെ വയനാടന്‍ ചുരം കയറ്റുന്നതില്‍ വന്ദന ഷാജുവും വന്ദന വിഷ്വല്‍ മീഡിയയും വഹിച്ച പങ്ക് വളരെ വലുതാണ്. 
ഈ കോവിഡ് മഹാമരി സമയത്ത് കലാകാരന്‍മാരെല്ലാം വലിയ പ്രതിസന്ഡി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. സര്‍ക്കാര്‍ കലാകരന്‍മാരെ സഹായിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഈ കലാകാരന്‍റെ ആവശ്യം. പലിശയില്ലാതെ വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും വന്ദന ഷാജു അഭിപ്രായപ്പെടുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *