July 16, 2026

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കൈമാറി

0
IMG-20210528-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കൈമാറി

കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) വയനാട് ജില്ലാ കമ്മിറ്റി 1,20,000 രൂപ വിലവരുന്ന രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി. കളക്‌ട്രേറ്റില്‍ എത്തിയാണ് അസോസിയേഷന്‍ പ്രതിനിധികള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. ചടങ്ങില്‍ ജില്ല ഡ്രഗ് ഇന്‍സ്‌പെകടര്‍ യൂനസ്, ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്രാന്‍, സെക്രട്ടറി എ. നാസര്‍, ട്രഷറര്‍ പി.പി കുരുവിള, ടി.പി കുഞ്ഞുമോന്‍, വി.ബി വിനയ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *