July 16, 2026

ഭക്ഷ്യധാന്യ കിറ്റ്, പച്ചക്കറി കിറ്റ് എന്നിവ വിതരണം ചെയ്തു

0
1622197309742_1622197305427_01.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഭക്ഷ്യധാന്യ കിറ്റ്, പച്ചക്കറി കിറ്റ് എന്നിവ വിതരണം ചെയ്തു

കല്‍പ്പറ്റ: മുട്ടില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്ത് സാധാരണ ജനങ്ങള്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ ഭക്ഷ്യധാന്യ കിറ്റ്, പച്ചക്കറി കിറ്റ് എന്നിവ വിതരണം നടത്തി.മുട്ടില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കിറ്റുകള്‍ എത്തിച്ച് നല്‍കി. മടക്കി മല സര്‍വീസ് സഹകരണ ബാങ്കാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.500-ല്‍ അധികം വീടുകളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചത്.മുന്‍ എംഎല്‍എ എന്‍.ഡി.അപ്പച്ചന്‍ കിറ്റിന്റെ വിതരണോദ്ഘടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ആര്‍.ശ്രീജിത്ത് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബിനു തോമസ്, എം.ഒ.ദേവസ്യ, ചന്ദ്രിക കൃഷ്ണന്‍, പി.കൃഷ്ണന്‍,, ഷിജു ഗോപാലന്‍, പി.വി.ഷൈജു, പി.ഹാരീസ് ,ഇക്ബാല്‍ കൊളവയല്‍, എ.നൗഫല്‍, സുന്ദര്‍രാജ് എടപ്പെട്ടി, എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *