August 6, 2026

മഴക്കാലപൂര്‍വ ശുചീകരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ പരിസരം മഴക്കാലപൂര്‍വ ശുചീകരണം നടത്തി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി. വിജോള്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍. ആര്‍. ഇ. ജി. എ.തൊഴിലാളികള്‍, കുന്നമംഗലം യുവധാര സ്വാശ്രയ സംഘം എന്നിവര്‍ ചേര്‍ന്നാണ് ശുചികരണം നടത്തിയത് . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍.ബാബുരാജ് ,സുമിത്രബാബു ,മെഡിക്കല്‍ ഓഫീസര്‍ ഡോ.സാവന്‍ സാറ ,എച്ച്. എം. സി അംഗങ്ങളായ കെ മുരളീധരന്‍ , സി. ഡി. എസ് ചെയര്‍പേര്‍സണ്‍ പ്രിയ വീരേന്ദ്രകുമാര്‍,ജെ. പി. എച്ച്. എന്‍ ലൗലി മോള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *