May 14, 2026

കെട്ടിടങ്ങൾ കാടുമൂടി നശിക്കുന്നു

0
IMG-20210529-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെട്ടിടങ്ങൾ കാടുമൂടി നശിക്കുന്നു.

 കാവേരി കാരാപ്പുഴ ഇറിഗേഷൻ ഓഫീസുകൾ പ്രവർത്തിക്കുന്ന ഭൂമിയാണ് കാട് മൂടി കിടക്കുന്നത്. കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം 12 ഏക്കർ വരുന്ന ഭൂമിയിലാണ് കാരാപ്പുഴ ഇറിഗേഷൻ, കാവേരി ഡിവിഷന്റെ അടക്കം മൂന്ന് ഓഫീസുകളുള്ളത്. ബാക്കിയുള്ള സ്ഥലത്ത് ഉദ്യോഗസ്ഥർക്ക് താമസിക്കാനുളള ക്വാർട്ടേഴ്സുകളാണ്. ഇത്തരത്തിൽ പതിനഞ്ചോളം ക്വാർട്ടേഴ്സുകളാണ് ഇവിടെയുള്ളത്. ഇതിൽ വളരെ കുറച്ച് എണ്ണത്തിൽ മാത്രമാണ് താമസമുള്ളത്.
ബാക്കി വരുന്ന ഭൂരിഭാഗം കെട്ടിടങ്ങളും കാടുമൂടി നശിക്കുകയാണ്. ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞതോടെയാണ് ക്വാട്ടേഴ്സുകൾ താമസക്കാരില്ലാതെ അനാഥമായി. നിലവിൽ ഈ കെട്ടിടങ്ങളും പരിസരങ്ങളും കാടുമൂടി നശിക്കുകയാണ്.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *