ഉച്ചഭക്ഷണം വിതരണം ചെയ്തു


Ad
ഉച്ചഭക്ഷണം വിതരണം ചെയ്തു
മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഉച്ചഭക്ഷണം വിതരണം ചെയ്തു. കോവിഡ് സെൻ്ററുകൾ, മെഡിക്കൽ കോളേജ്, തെരുവിൽ ഭക്ഷണം ലഭിക്കാതെ വന്നവർ, കോവിഡ് വളണ്ടിയർമാർ, സാമുഹ്യ പ്രവർത്തകർ ഡ്യുട്ടിയിലുള്ള പോലീസ് ടീം എന്നിവർക്കാണ് ഭക്ഷണ വിതരണം നടത്തിയത്. വരടി മൂലയിലെ നൗഷാദ് പുത്തൻതറ സൗജന്യമായി തയ്യാറാക്കിയ ചിക്കൻ ബിരിയാണി പേക്ക് ചെയ്ത് മുനിസിപ്പൽ വൈസ് ചെയർമാൻ പി വി എസ് മൂസ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ജോർജ് എന്നിവർ മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി, കെ ഉസ്മാൻ, പി.വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി.കെ സുജിത്, കെ എക്സ് ജോർജ്, ശിഹാബുദ്ദീൻ, ഷാനു, ജോൺസൺ എന്നിവർ നേതൃത്വം നൽകി, ഡന്നിസൺ കണിയാരം, ഷീജ ഫ്രാൻസിസ്,, റഷീദ് നീലാംബരി എന്നിവർ വിവിധ സ്ഥലങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി,
നഗരസഭയുടെ കോവിഡ് സെൻ്ററുകളിലേക്ക് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ബെഡ്ഷീറ്റുകളും നൽകി, നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ബെഡ്ഷീറ്റുകൾ ഏറ്റുവാങ്ങി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *