എ.ഡി.എം. ടി. ജനില്‍ കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു


Ad
എ.ഡി.എം. ടി. ജനില്‍ കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ടി. ജനില്‍ കുമാര്‍ 37 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ചു. 1984 ല്‍ റവന്യൂ വകുപ്പില്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, വയനാട് ജില്ലകളില്‍ എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷൻ, ലാന്‍ഡ് അക്വിസിഷന്‍) തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2007 മുതല്‍ 2015 വരെ കോഴിക്കോട്, തലശ്ശേരി, വടകര, എന്നിവിടങ്ങളില്‍ തഹസില്‍ദാറായും ഇടുക്കിയില്‍ ഹുസൂര്‍ ശിരസ്തദാറായും പ്രവര്‍ത്തിച്ചു. കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണ സ്വദേശിയാണ്. ഭാര്യ: വിനിത, മക്കള്‍: ജെസ്‌വിന്‍, ജെസ്‌നിയ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *