April 26, 2024

സ്റ്റുഡിയോകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

0
Img 20210531 Wa0031.jpg
സ്റ്റുഡിയോകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍
സ്റ്റുഡിയോകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. രണ്ടാം കോവിഡ് തരംഗം കടുത്ത പ്രതി സന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്‌സ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പ്രളയവും അതിനു ശേഷം കൊറോണയും ഭീതപരത്തുന്ന രോഗത്താല്‍ കേരള ഗവണ്മെന്റ് ചെയ്യുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനത്തിലും മുന്നിട്ട് ഇറങ്ങുകയും ഗവണ്മെന്റിനും ആരോഗ്യ പ്രവര്‍ത്തനത്തിനും എല്ലാ പിന്തുണയും ചെയ്യുമ്പോഴും ജോലി നഷ്ടപ്പെട്ട് ദുരിതത്തിലാവുകയും സ്റ്റുഡിയോകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തതോടെ ഈ മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ് . മറ്റൊരു തൊഴിലും അറിയാതിരുന്നിട്ടും സ്റ്റുഡിയോകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു തരണെമെന്നും ക്യാമറകളും മറുപകരണങ്ങളും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വാങ്ങിയതിനാല്‍ ഈ കാലയളവിലെ പലിശ ഒഴിവാക്കി തരണമെന്നും എടുത്ത വായ്പകള്‍ക്ക് ബാങ്കുകള്‍ മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും സ്ഥാപനങ്ങള്‍ അടച്ചിട്ട മാസത്തെ വാടക ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ളക്ക് നിവേദനം നല്‍കി.എ.കെ.പി.എ. ജില്ലാ പ്രസിഡണ്ട് എന്‍ രാമാനുജന്‍, ജില്ലാ സെക്രട്ടറി എം.കെ.സോമസുന്ദരന്‍, സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു , കെ.പി.ഹരിദാസ്‌ , കല്പറ്റ മേഖലാ സെക്രട്ടറി ഷാജി പോള്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *