ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്


Ad
ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ വനം, റവന്യൂ 
ഭൂമികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മരങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഒത്താശചെയ്ത സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാർ ഭരണത്തിലേറുമ്പോൾ തന്നെ അഴിമതിയുടെ വാർത്തകളാണ് വയനാട്ടിൽ നിന്നും കേൾക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ മൗനത്തിലാണ്. സംഭവത്തിൽ സർക്കാരിന്റെ തന്നെ ഒരു വകുപ്പും ഉദ്യോഗസ്ഥരും ആരോപണ വിധേയരായിരിക്കെ റവന്യു മന്ത്രി ജില്ലാ കളക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇത് അപര്യാപ്തമാണ്. ജുഡീഷ്യൽ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാവണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *