June 3, 2026

ജനകീയ പരിസ്ഥിതി ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

0
IMG-20210605-WA0056.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനകീയ പരിസ്ഥിതി ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സൗഹൃദ ഗ്രാമം എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പ്രസിഡന്‍റ് വി ജി ഷിബുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രമുഖ സിനിമാ താരം എസ്തെര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി സ്വാഗതവും വൈസ് പ്രസിഡന്‍റ് സൂന നവീന്‍ നന്ദിയും പറഞ്ഞു. ഷീജ ആന്‍റണി, രാധ പുലിക്കോട്, ഷിബു പോള്‍, കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, സുധ തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അംഗങ്ങളുടെയും വികസന സമിതികളുടെയും നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ കാമ്പയിനും ഇതോടൊപ്പം നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *