April 20, 2024

മുട്ടില്‍ മരംമുറി; റെവന്യൂ ഉദ്യോഗസ്ഥയുടെയും ഭരണക്കാരുടെയും പിന്തുണയോടെയെന്ന്

0
03.jpg
മുട്ടില്‍ മരംമുറി; റെവന്യൂ ഉദ്യോഗസ്ഥയുടെയും ഭരണക്കാരുടെയും പിന്തുണയോടെയെന്ന്  

കല്‍പ്പറ്റ: റെവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളായ രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണയോടെയാണ് മുട്ടില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന ഈട്ടിമരങ്ങള്‍ മുറിച്ച് കടത്തിയതെന്ന് എം എല്‍ എ മാരായ ഐ.സി.ബാലകൃഷ്ണനും ടി. സിദ്ധിക്കും പറഞ്ഞു. മരം കൊള്ളയാണ് മുട്ടിലില്‍ നടന്നത്. വിവാദമായ സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ക്രിമിനല്‍ നടപടിക്ക് വിധേയമാക്കണമെന്നും എം എല്‍ എ മാര്‍ പറഞ്ഞു.ഒക്‌റ്റോബറില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 4- മാസം നിലനിന്ന ഉത്തരവിന്റെ മറവിലാണ് മരം മുറിച്ച് കടത്തിയത്. മരം കൊള്ള നടത്താനുള്ള ഗൂഡാലോചനയുടെ ഫലമാണ് വിവാദ പരമായ ഉത്തരവെന്ന് എം എല്‍ എ മാര്‍ പറഞ്ഞു. മരം മുറിച്ചഭൂമിയില്‍ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ, ടി.സിദ്ധിഖ് എം എല്‍ എ ,കെ പി സി സി എക്‌സിക്യൂട്ടീവ് മെംബര്‍ പി.പി. ആലി, ബിനു തോമസ് എന്നിവര്‍ സന്ദര്‍ശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *