വാരാമ്പറ്റയിൽ ലക്ഷ്വറി വാഹനത്തിന് നേരെ അർധരാത്രിയിൽ വെടിവെപ്പ്,


Ad
വാരാമ്പറ്റയിൽ ലക്ഷ്വറി വാഹനത്തിന് നേരെ അർധരാത്രിയിൽ വെടിവെപ്പ്,
വെള്ളമുണ്ട: വീടിന് മുമ്പിൽ നിർത്തിയിട്ട ലക്ഷ്വറി കാറിന് നേരെ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി വരാമ്പറ്റയിലാണ് സംഭവം. വാഹനത്തിൽ നിന്നും വെടിയുണ്ടകൾ ലഭിച്ചു.രാവിലെ ഉടമ വാഹനം പുറത്തേക്കിറക്കുമ്പോഴാണ് സൈസ് ഗ്ലാസ് പൊട്ടിയത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുൻ വശത്തെ ചില്ലും തകർന്ന നിലയിലായിരുന്നു. വാഹനത്തിൻ്റെ അകത്തുനിന്ന് പിന്നീട് വെടിയുണ്ടകൾ ലഭിച്ചു. വെള്ളമുണ്ട പോലിസ് അന്വേഷണം ആരംഭിച്ചു.വാഹനം ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. മാവോവാദി സാനിധ്യത്തോടൊപ്പം മൃഗവേട്ടക്കാരും സജീവമായ മേഖലയാണ് വാരാമ്പറ്റ വനമേഖല.പുതുശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായറഷീദിൻ്റെ താണ് വാഹനം, പെങ്ങളുടെ വാരാമ്പറ്റയിലുള്ള വീട്ടിൽ മരുന്ന് കൊടുക്കാൻ പോയതായിരുന്നു. നേരം വൈകിയതിനാൽ രാത്രി അവിടെ താമസിക്കുകയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *