March 29, 2024

Monday Kitchen ; വെജിറ്റബിൾ കബാബ്

0
Img 20210607 Wa0035.jpg
വെജിറ്റബിൾ കബാബ്

കബാബ് എന്നു കേട്ടാല്‍ നോണ്‍ വെജ് ആണ് സാധാരണ മനസിലെത്തുക. എന്നാല്‍ വെജിറ്റബിള്‍ കബാബുമുണ്ട്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന വെജിറ്റബിള്‍ കബാബ് നോക്കൂ.
തയ്യാറാക്കിയത്
ജിഷ ജോണി
പാലക്കാപറമ്പിൽ, കോറോം.
97782 15465
ചേരുവകള്‍
ഉരുളക്കിഴങ്ങ് -4 
ഗ്രീന്‍പീസ് -1 കപ്പ്
സവാള -1 
പച്ചമുളക് -2
ഇഞ്ചി അരച്ചത് -1 സ്പൂൺ 
ഡ്രൈ മാംഗോ പൗഡര്‍ – അര സ്പൂണ്‍
ഗരം മസാല -1 സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ -2 സ്പൂണ്‍ 
എണ്ണ, ഉപ്പ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും ഗ്രീന്‍പീസും വേവിച്ചുടയ്ക്കുക. ഇതും എണ്ണയൊഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. കുഴച്ച മിശ്രിതം ചെറിയ ബോളുകളാക്കി എണ്ണയില്‍ വറുത്തു കോരുക. ചെറിയ ബ്രൗന്‍ നിറം വരുന്നതു വരെ വറുക്കണം. വെജിറ്റബിള്‍ കബാബ് റെഡി. ഇത് സോസിന്റെ കൂടെ കഴിക്കാം.    
മേമ്പൊടി: കബാബിന്റെ പോഷകഗുണം കൂട്ടണമെങ്കില്‍ ചീരയും അരിഞ്ഞു ചേര്‍ക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *