മുട്ടിൽ മരം മുറി : വനം വകുപ്പ് മന്ത്രിക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നത് ഇങ്കിതം നടക്കാത്ത നിരാശ മൂലമെന്ന് എൻ.സി.പി


Ad
മുട്ടിൽ മരം മുറി : വനം വകുപ്പ് മന്ത്രിക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നത് ഇങ്കിതം നടക്കാത്ത നിരാശ മൂലമെന്ന് എൻ.സി.പി

കൽപ്പറ്റ: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാൻ നടന്നവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു വന്ന വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിര കഥകൾ പ്രചരിപ്പിക്കുന്നത് ഇങ്കിതം നടക്കാത്ത നിരാശ മൂല മാണന്ന് എൻ.സി.പി. മൈനോരിറ്റി ജില്ലാ കമ്മിറ്റി. മുട്ടിൽ മരം മുറി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി ഉണ്ടാവണമെന്ന് മൈനൊരിറ്റി വിംഗ് ജില്ലാ കമ്മിറ്റി സർക്കാരിനോടവശ്യപ്പെട്ടു. പ്രസിഡന്റ്‌. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വന്ദന ഷാജു, അശ്‌റഫ്‌ പൊയിയിൽ, ബേബി പെരുമ്പിൽ ' മമ്മുട്ടി എളങ്ങോളി ,അമ്പിലേരി വേലായുധൻ എന്നിവർ പങ്കെടുത്തു. ഇന്ധന കൊള്ള ക്കെതിരെ ഗൃഹാങ്കണ സമരത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും മൈനൊരിറ്റി ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *