September 21, 2026

ഇന്ത്യയില്‍ തന്റെ പാദം പതിഞ്ഞാല്‍ മാത്രമേ കൊവിഡില്‍ നിന്ന് രക്ഷപ്പെടൂ നിത്യാനന്ദ

0
Screenshot_20210608-120712_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ

താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ രാജ്യത്തെ കൊവിഡ് ദുരന്തം അവസാനിക്കൂവെന്ന് രാജ്യംവിട്ട ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്ബ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭക്തന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ മറുപടി. ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതാണ് അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കൊവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും നിത്യാനന്ദ മറുപടി നല്‍കുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *