March 29, 2024

കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
Img 20210609 Wa0033.jpg
കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Dr.Lishitha Sujith
Prana Ayurveda clinic mananthavady 
Ph.9744055060
ശരീരത്തിന് തീര്‍ച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. എന്നാല്‍ കൊളസ്ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവർക്കും പേടിയാണ്. ദഹനം, വിറ്റാമിന് ഡി ഉത്പാദനം തുടങ്ങി നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കൊളസ്ട്രോള്‍ ആവശ്യമാണ്.
പക്ഷെ അളവില്‍ കൂടുതല്‍ എത്തിയാല്‍ ആളിത്തിരി പിശകാണ്. എന്നാല്‍ ആഹാരശീലങ്ങളില്‍ അല്പം മാറ്റം വരുത്തിയാല്‍ കൊളസ്ട്രോളിനെ പേടിക്കേണ്ട. ദിവസവും ഒന്നര കപ്പ് ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ചീത്ത കൊളസ്ട്രോള്‍ 12 -14 ശതമാനം വരെ കുറയും. ബീറ്റ ഗ്ലൂക്കാന്‍ ഇതിന് ശരീരത്തെ സഹായിക്കുന്നു.
വെണ്ടയ്ക്കയില്‍ ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ കലോറി കുറവാണ്. ഇതും ശരീരത്തില്‍ കൊളെസ്ട്രോള്‍ കുറയാന്‍ സഹായിക്കും. നട്സ് ശരീരത്തില്‍ കൊളെസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിന് ഒപ്പം ഹൃദയത്തിന് ആരോഗ്യമേകുന്നു.
ഫൈബര്‍,പ്രോടീന്‍ തുടങ്ങിയവ ഉള്ള സോയാബീന്‍ കൊളെസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മഗ്നീഷ്യം,വിറ്റാമിന്‍ ഇ,വിറ്റാമിന്‍ ബി എന്നിവയാല്‍ സമ്ബുഷ്ടമായ ചീരയും കൊളെസ്ട്രോള്‍ കുറയ്ക്കാന്‍ ഉതകും.മത്തി,അയല തുടങ്ങി മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇതും കൊളെസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *