August 8, 2026

ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം

0
kerala-lottery-new.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം  

             
കല്‍പ്പറ്റ: കോവിഡ് രണ്ടാം വരവിന്റെ ഭാഗമായി മാസങ്ങളോളമായി നിത്യവൃത്തിക്ക് വകയില്ലാതെ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന ലക്ഷക്കണക്കിന് ലോട്ടറി വില്‍പ്പന നടത്തി ഉപജീവനം കഴിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലെസ് അസോസിയേഷന്‍ (ഐ എൻ ടി യു സി ) വയനാട് ജില്ല കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോട്ടറി മേഘലയിലെ പ്രതിസന്ധി പരിഗണിക്കാന്‍ 40 രൂപയില്‍ നിന്ന് 20 രൂപയാക്കി ക്രമീകരിക്കുക,  വാറ്റില്‍ മുന്‍ഘടന വിഭാഗത്തില്‍ ലോട്ടറി തൊഴിലാളികളെ ഉള്‍പ്പെടുത്തുക, ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ ധന സഹായം തുടങ്ങിയ ആവിശ്യങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിക്കൊണ്ട് പരിഹാരം കാണണമെന്ന് സര്‍ക്കാറിനോട് യോഗം ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി കെ സുബൈറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍എ അമീര്‍ മുഖ്യ പ്രഭാക്ഷണം നടത്തി . ചടങ്ങില്‍ അനീഷ് സ്വാഗതം പറഞ്ഞു. കണ്ണന്‍ പ്രമീള എന്നിവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *