മുട്ടിൽ മരം കൊള്ള: ഗൂഢാലോചന പുറത്തു കൊണ്ടുവരണം – സ്വതന്ത്ര കർഷക സംഘം


Ad
മുട്ടിൽ മരം കൊള്ള: ഗൂഢാലോചന പുറത്തു കൊണ്ടുവരണം – സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: മുട്ടിൽ മരം കൊള്ളയുടെ യഥാർത്ഥ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സഹായകമായ അന്വേഷണമാണ് സർക്കാർ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. പട്ടയഭൂമിയിലെ റിസർവ് മരങ്ങൾ മുറിച്ചു കടത്താൻ സഹായകമാകും വിധം ഉത്തരവിറക്കിയ ഉന്നതരുടെ ഗൂഢാലോചനയും വനം – റവന്യൂ, വനം മാഫിയ സംഘങ്ങളുടെ പങ്കാളിത്വവും പുറത്തു കൊണ്ടുവരേണ്ടതുണ്ട്. ഭരണ കക്ഷികളുടെയും സർക്കാറിന്റെയും അറിവും സമ്മതവുമാണ് മുട്ടിൽ വനം കൊള്ളക്ക് പിന്നിലെന്നാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്. വീട്ടു പറമ്പുകളിലും മറ്റുമുള്ള റിസർവ് മരങ്ങൾ മുറിക്കാൻ അനുമതി തേടി സാധാരണക്കാരും കർഷകരും മറ്റും നൽകിയ അപേക്ഷകൾ റവന്യൂ-വനം ഓഫീസുകളിൽ തീരുമാനമാവാതെ കെട്ടിക്കിടക്കുന്നുണ്ട്. സർക്കാറിലെത്തേണ്ട കോടികൾ മാഫിയകളുടെ കൈകളിൽ എത്തിയിട്ടും മുട്ടിൽ വനം കൊള്ള സർക്കാർ ഗൗരവമായി കാണാത്തതിലും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. നിർഭയ – നിഷ്പക്ഷ അന്വേഷണമാണ് മുട്ടിൽ മരം കൊള്ളയുടെ കാര്യത്തിൽ വേണ്ടത്. നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *