വാളാട് പുലിക്കാട്ട്കടവ് പാലം പൊളിച്ചതോടെ ദുരിതത്തിലായി പ്രദേശവാസികൾ


Ad
വാളാട് പുലിക്കാട്ട്കടവ് പാലം പൊളിച്ചതോടെ ദുരിതത്തിലായി പ്രദേശവാസികൾ
        
 തവിഞ്ഞാൽ തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാളാട് പുലിക്കാട്ട് കടവിൽ ഉണ്ടായിരുന്ന മരപ്പാലം കോൺക്രീറ്റ് പാലം നിർമിക്കുവാൻ കാരാർ എടുത്ത കരാറുകാരൻ പൊളിച്ചു കളഞ്ഞതിനെ തുടർന്നാണ് നാട്ടുകാർ ദുരിതത്തിലായത്. 
       നേരത്തെ ഉണ്ടായിരുന്ന തൂക്കുപാലത്തിലൂടെ അവശ്യസാധനകൾക്കും മറ്റും വാളാടേക്ക് പോയിരുന്ന ജനങ്ങളേ പകരം താത്കാലിക പാലം നിർമിച്ചു നൽകാം എന്ന് പറഞ്ഞു ഉമ്മർ ഹാജി എന്ന കരാറുകാരൻ കബളിപ്പിക്കുകയായിരുന്നു. 
    ഏത് നിമിഷവും ഒഴുകിപ്പോകാൻ സാധ്യതയുള്ള ഒരു മരത്തടിയിലൂടെയാണ് കുട്ടികൾ അടക്കമുള്ളവർ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രണ്ടുപേരാണ് നാട്ടുകാർ താത്കാലികമായി നിർമിച്ച ഈ തടിപാലത്തിൽ നിന്ന് വെള്ളത്തിൽ വീണത്ഇനിയൊരു അപകടം ഉണ്ടാവുന്നതിനു മുമ്പ് കരാര്കാരൻ താത്കാലിക പാലം നിര്മിച്ചുനൽകി പറഞ്ഞ വാക്ക് പാലിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പുതിയ കോൺക്രീറ്റ് പാലത്തിനു വേണ്ടി 12.5 കോടി ഫണ്ട്‌ അനുവദിച്ചു പ്രദേശ വാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കിയത് മാനന്തവാടി എം എൽ എ ഒ.ആർ കേളുവും ഒന്നാം പിണറായി സർക്കാരുമായിരുന്നു. പക്ഷേ പാലം പണി തുടങ്ങി 6 മാസം കഴിഞ്ഞിട്ടും പാലത്തിന്റെ ഫൈലിംഗ് ഇതുവരെ പകുതിപോലും പോലും പൂർത്തിയാകാതെ പണി ഇഴഞ്ഞു നീങ്ങുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 
അധികാരികളുടെ അടിയന്തിര ഇടപെടൽ ഈ വിഷയങ്ങളിൽ ഉണ്ടാവണം എന്നതാണ് ആവശ്യം.
ഇനിയും പാലം പണിയാതെ കരാറുകാരൻ ഒഴിഞ്ഞുമാറുന്നതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ പാലം പണിക്ക് വേണ്ടി വന്ന വാഹനവും മേസ്തിരിയെയും തടഞ്ഞു വെച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *