എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഈ നിബന്ധന പാലിക്കാന്‍ ജൂണ്‍ 30 വരെ മാത്രം സമയം
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായന്‍. രാജ്യത്തെമ്ബാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് ഈ ബാങ്കിലാണ് താനും. ഇടപാടുകളൊക്കെ തടസമേതുമില്ലാതെ ജൂണ്‍ 30 ന് ശേഷവും നടക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു നിബന്ധന പാലിച്ചിരിക്കണമെന്നാണ് ബാങ്ക് ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ജൂണ്‍ 30 ആണ് ഇതിനുള്ള അവസാന തീയതി.





Leave a Reply