April 25, 2024

സുഹൃത്തിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി പുല്‍പ്പള്ളി സ്വദേശി കര്‍ണ്ണാടകയില്‍ മരിച്ചു; മരിച്ചത് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളി

0
സുഹൃത്തിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി പുല്‍പ്പള്ളി സ്വദേശി കര്‍ണ്ണാടകയില്‍ മരിച്ചു; മരിച്ചത് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളി

പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപുള്ളിയായ അമരക്കുനി 56 മൂലത്തറയിൽ പ്രസന്നൻ (മോഹനൻ 57 ) വെടിയേറ്റതിനെ തുടർന്ന് മരിച്ചു. കർണ്ണാടക ഹുള്ളഹള്ളി കുറുകുണ്ടി ഇഞ്ചിപ്പാടത്ത് വെച്ച് ഇന്നലെ അർധരാത്രിയിലാണ് സംഭവം. സുഹൃത്തായ ബത്തേരി സ്വദേശി നിഷാദിനൊപ്പം മുയലിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പ്രസന്നൻ നിഷാദിന്റെ കൈവശം നാടൻ തോക്ക് നൽകിയിരുന്നു. തുടർന്ന് തോക്കിൽ നിന്നും അറിയാതെ വെടി പൊട്ടുകയും പ്രസന്നന്റെ കാൽമുട്ടിന് വെടിയേൽക്കുകയുമായിരുന്നു. അപകടത്തിന് ശേഷം രക്തസമ്മർധം കുറഞ്ഞ പ്രസന്നൻ ആശുപത്രി യാത്രാമധ്യേ മരിക്കുകയായിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്തു.

നാടൻ തോക്കും തിരയും കൈവശം വെച്ചതിന് 1998 ൽ പുൽപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പ്രസന്നൻ. 2006ൽ പ്രസന്നന്റെ കേസ് ലോങ്ങ് പെൻഡിംഗ് വാറണ്ടിലുൾപ്പെടുത്തി. പുൽപ്പള്ളിയിൽ നിന്നും മുങ്ങിയ പ്രസന്നൻ തുടർന്ന് വർഷങ്ങളോളം കർണ്ണാടകയിലെ വിവിധ ഇഞ്ചി പാടങ്ങളിൽ മോഹനൻ എന്ന പേരിൽ താമസിച്ചു വരികയായിരുന്നു.
ഇന്നലെ രാത്രി തൊട്ടടുത്ത ഇഞ്ചി പാടത്തെ സുഹൃത്ത് നിഷാദിനേയും കൂട്ടി മുയൽ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം. നിഷാദിന്റെ കൈവശം പിടിക്കാനേൽപ്പിച്ച തോക്കിൽ നിന്നു അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. കാൽമുട്ടിന് സമീപമാണ് വെടിയേറ്റത്.
വെടിയേറ്റയുടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥ ആയതിനാൽ മൈസൂർ അപ്പോള ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ അവിടെ എത്തുമ്പോഴേക്കും പ്രസന്നൻ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ബത്തേരി സ്വദേശിയായ നിഷാദിനെതിരേ ഹുള്ളഹളളി പോലീസ് മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *