April 20, 2024

ജൈവ കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ജൈവ കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം – ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക ലഭ്യത അനുസരിച്ചുള്ള ജൈവ വളങ്ങള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന കൃഷി രീതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. മൂന്ന് വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയില്‍ ഉത്പന്നങ്ങള്‍ ജൈവ സര്‍ട്ടിഫിക്കറ്റോടെ വില്‍ക്കുന്നതിനുള്ള അവസരവും ലഭിക്കും. അഞ്ച് സെന്റില്‍ എങ്കിലും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക അതാത് കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കും. നികുതി രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 500 ഹെക്ടറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവ കൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളായി വിപണനം ചെയ്യാം. ഇതിനാവശ്യമായ പരിശീനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *