April 20, 2024

രോഗത്തെ പ്രതിരോധിക്കാന്‍ ശീലമാക്കാം കൊവിഡ് ഡയറ്റ്

0
N291380866f55dd9557b96a209519f5f6cb219ac94cb203c912734085965454f8aa168c9d3.jpg

ചിട്ടയായ ഭക്ഷണ രീതിയും പതിവായ വ്യായാമങ്ങളുമാണ് ആരോഗ്യകരമായ ഒരു ജീവിതത്തിന്റെ നട്ടെല്ലെന്ന് പറയാം. രാജ്യത്തെ ഭീതിയിലാഴ്ത്തിയ നോവല്‍ കൊറോണ വൈറസുകളോട് പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗ പ്രതിരോധ സംവിധാനം തന്നെ ഈ സാഹചര്യത്തില്‍ ആവശ്യമാണ്. ഭക്ഷണത്തിന് അതില്‍ മുഖ്യ പങ്കുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പ്രതിരോധ കോശങ്ങളെ ഉത്തേജ്ജിപ്പിക്കുകയും അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സമീകൃത ആഹാരം ശീലമാക്കുന്നതിലൂടെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കും. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ആരോഗ്യപരമായ ശരീരഭാരം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കൊവിഡ് ഡയറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശീലിക്കേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം.

കോപ്പര്‍, ഒമേഗ 3 ഫാറ്റിആസിഡ്, വൈറ്റമിനുകള്‍ മുതലായവ അടങ്ങിയ ഭക്ഷണരീതി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീര ഭാരം കുറയ്ക്കാനും കൊവിഡ് ഡയറ്റില്‍ കഴിക്കേണ്ടത് ഇവയാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഹൃദ്രോഗത്തിന്റെ അപകട സാദ്ധ്യതകള്‍ ഇല്ലാതാക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡിന് കഴിയും. അത് പോലെ തന്നെ ഇന്‍ഫ്ലമേഷന്‍, ഇന്‍സുലിന്‍ പ്രതിരോധം ഇവ മെച്ചപ്പെടുത്താനും സാധിക്കും. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും, ശരീര ഭാരം കുറയ്ക്കാനും പൊണ്ണത്തടി പ്രതിരോധിക്കാനും സഹായിക്കുന്നു. വിഷാദം അകറ്റാനും ഇതിന് സാധിക്കും. അയല, കോര, കൂരി, മത്തി, അയലപാര തുടങ്ങിയ മത്സ്യങ്ങള്‍ ചിയസീഡ്സ്, ഫ്ലാക്സ്‌സീഡ്സ്, വാള്‍നട്ട്, സ്പിനാച്ച്‌ എന്നിവയിലും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്.

വൈറ്റമിന്‍ ഡി

ഇളം വെയില്‍ എന്ന വൈറ്റമിന്‍ ഡിക്ക് രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ കഴിവുണ്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണമേകാന്‍ വൈറ്റമിന്‍ ഡിക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിറ്റാമിന് ഡിയുടെ കുറഞ്ഞ അളവ് കൊവിഡിന്റെ മരണ നിരക്കുമായി ബന്ധമുണ്ടെന്ന് ഒരു പഠനം തെളിയിച്ചിരുന്നു. ഹൃദ്രോഗം തടയാനും വിഷാദമകറ്റാനും ശരീരഭാരം പെട്ടെന്നു കുറയ്ക്കാനും ഡി വൈറ്റമിന്‍ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു, അയല, മത്തി, ചെമ്മീന്‍, ഓറഞ്ച് ജ്യൂസ്, പാല്‍, തൈര്, സെറിയല്‍ ഇവയെല്ലാം വൈറ്റമിന്‍ ഡിയുടെ അളവ് കൂട്ടും.

കോപ്പര്‍

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ആവശ്യമായ ഒരു ഘടകമാണ് മൈക്രോന്യൂട്രിയന്റ്. ആയ കോപ്പര്‍. അരുണരക്താണുക്കളെ നിര്‍മിക്കാനും നാഡീകോശങ്ങളെ ആരോഗ്യമുള്ളതാക്കാനും കൊഴുപ്പിനെ വിഘടിപ്പിക്കാനും കൊളാജന്റെ നിര്‍മാണത്തിനും കോപ്പര്‍ സഹായിക്കുന്നു. കൂടാതെ പ്രതിരോധ സംവിധാനത്തിനു പിന്തുണ നല്‍കുന്ന വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും കോപ്പര്‍ അത്യാവശ്യമാണ്. കടല്‍വിഭവങ്ങള്‍ (കണവ, വലിയ ചെമ്മീന്‍, മുത്തും കക്കയും) അണ്ടിപ്പരിപ്പുകള്‍, പയറുവര്‍ഗങ്ങള്‍ (ലെന്റില്‍സ്, സോയാബീന്‍), പച്ചക്കറികള്‍ മുതലായവയില്‍ ചെമ്ബ് ധാരളമുണ്ട്.

ഭക്ഷ്യനാരുകള്‍

വയറും ശരീര ഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലയിനം കാന്‍സറുകള്‍ ഇവ വരാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ഭക്ഷ്യ നാരുകള്‍ ഉദരത്തിലെ ബാക്റ്റീരിയകള്‍ക്ക് നല്ലതാണ്. ഇത് രോഗപ്രതിരോധത്തെ ആരോഗ്യകരമാക്കുന്നു. ദഹനത്തിനും നാരുകള്‍ ഉത്തമമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ ഇവയില്‍ നിന്നു ലഭിക്കുന്ന നാരുകള്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കുന്നു. ബ്രൊക്കോളി, കാരറ്റ്, ബീന്‍സ്, പരിപ്പുകള്‍, ബെറിപ്പഴങ്ങള്‍, പെയര്‍, ഓറഞ്ച്, മുഴുധാന്യങ്ങള്‍, നട്സ്, സീഡ്സ് ഇവയില്‍ ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്.

ഇരുമ്ബ്

ഹീമോഗ്ലോബിന്റെ അളവ് കൂട്ടുക, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ക്ഷീണമകറ്റുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. ആരോഗ്യപൂര്‍ണമായ ഒരു ഗര്‍ഭാവസ്ഥയ്ക്ക് വളരെ പ്രധാനമായ ഒരു മൈക്രോന്യൂട്രിയന്റ് ആണ് ഇരുമ്ബ്. മുട്ട, കരള്‍, ബീഫ്, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, കശുവണ്ടി, ബദാം, മുഴുധാന്യങ്ങള്‍, ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികള്‍ ഇവയെല്ലാം ഇരുമ്ബിന്റെ ഉറവിടങ്ങളാണ്.

ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതഭക്ഷണത്തോടൊപ്പം വ്യായാമവും കൂടിയാകുമ്ബോള്‍ രോഗപ്രതിരോധശേഷി ശക്തിപ്പെടുകയും ഫിറ്റ്നസ് നിലനില്‍ക്കുകയും ചെയ്യും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *