കൊല്ലത്ത് വള്ളംമറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി, തിരച്ചില്‍ തുടരുന്നു
കൊല്ലം പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്ബിനാല് ഏലായില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുന് നാഥ്(21), ആദര്‍ശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും.
വള്ളത്തില്‍ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര് നീന്തി രക്ഷപെട്ടു. അഗ്നിരക്ഷാ സേന കാണാതാവര്ക്കായിയുള്ള തിരച്ചില്‍ തുടരുകയാണ്.
Leave a Reply