തവിഞ്ഞാലിലെ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം ഉടൻ പരിഹരിക്കണം; യുവമോർച്ച


Ad
തവിഞ്ഞാലിലെ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം ഉടൻ പരിഹരിക്കണം; യുവമോർച്ച

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ മേഖലകളിലെ മൊബൈൽ നെറ്റ്വർക്കില്ലാത്തത് ഓൺലൈൻ ക്ലാസ്സുകളടക്കമുള്ളതിനെ ബാധിക്കുന്നതായി യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി. ഇവിടുത്തെ പല പ്രദേശങ്ങളിൽ മതിയായ റേഞ്ച് ലഭിക്കാത്തതിനാൽ കുട്ടികളുടെ പഠനം ദുരിതത്തിലാണ് നിരവധി തവണ കമ്പിനിക്കാരെ വിളിച്ചു പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കാതെ വീണ്ടും മൂന്ന് മാസത്തെ സമയ പരിധിയാണ് പറയുന്നത് ഈ വിഷയത്തിൽ സർക്കാരും നെറ്റ് വർക്ക് ഡിസ്ട്രിബ്യൂട്ടേഴ്സും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശരത് കുമാർ, ജനറൽ സെക്രട്ടറി ശിഖിൽ, വൈസ് പ്രസിഡണ്ട് മധു, ഷിജിൽ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *