ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കരുത് : എസ് കെ എസ് എസ് എഫ്


Ad
ലക്ഷദീപില്‍ ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കരുത് : എസ് കെ എസ് എസ് എഫ്

കല്‍പ്പറ്റ: ലക്ഷദ്വീപിൽ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പുതുതായി നിയമിക്കപ്പെട്ട അഡ്മിന്‌സ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡാ പട്ടേല്‍ പിന്തിരിയണമെന്ന് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദ്വീപ് ജനതയുടെ സംസ്‌കാരത്തിനും ജീവിതസാഹചര്യങ്ങള്‍ക്കും സ്വാതന്ത്യത്തിനും എതിരാവുന്ന നയങ്ങളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കുത്തകകള്‍ക്ക് പരവതാനി വിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കകുന്ന ഉത്സാഹം ആശ്ചര്യകരമാണ്. പിറന്ന നാടിന്റ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അധികാര ദുര്‍വിനിയോഗം നടത്തിയും മൗനികളക്കാനുള്ള ഹീനശ്രമമാണ് അധികാരികള്‍ നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളെ തടഞ്ഞും കേരളാ ഹൈക്കോടതിയുടെ പരിധിയില്‍ നിന്നും ദ്വീപിനെ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയുമുള്ള അഡ്മിന്‌സ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡാ പട്ടേലിന്റെ നീക്കം അത്യന്തം അപകടകരമാണ്. അത്‌കൊണ്ട് ഇത്തരം നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. കല്പറ്റ ബി എസ് എന് എലിന്റെ മുമ്പില്‍ നടത്തിയ സമരം മുഹ്യുദ്ദീന്‍ കുട്ടി യമാനി ഉല്‍ഘാടനം ചെയ്തു. ശാഹിദ് ഫൈസി അധ്യക്ഷത വഹിച്ചു. സി മൊയ്തീന്‍ കുട്ടി പ്രഭാഷണം നടത്തി. നൗഷീര്‍ വാഫി സുഹൈല്‍ വാഫി എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും ശിഹാബ് റിപ്പണ്‍ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *