October 14, 2026

യു.ഡി.എഫ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

0
IMG-20210625-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
യു.ഡി.എഫ് വില്ലേജ് ഓഫീസിന് മുന്നിൽ  ധർണ്ണ നടത്തി
കാട്ടിക്കുളം:
വനംകൊള്ളയ്ക്കെതിരെ യു.ഡി.എഫ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ  നടത്തി. കരയും കടലും വിൽക്കാൻ ശ്രമിച്ചവർ കാടും കൊള്ളയടിക്കുകയാണ് തുടർ ഭരണമല്ല, തുടർ കൊള്ളയാണ് കേരളത്തിൽ നടക്കുന്നതെന്നും,കോ വിഡ് മഹാമാരിയുടെ മറവിൽ കിട്ടിയ തുടർ ഭരണം ജനങ്ങളെ വിഡ്ഢികളാക്കാനാണ് പിണറായി ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നൽകി.
ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിവി നാരായണവാര്യർ ഉദ്ഘാടനം ചെയ്തു.ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.റഷീദ് തൃശ്ശിലേരി, സതീശൻ പുളിമൂട്.മൊയ്തു, ജംഷി മാസ്റ്റർ, സുശോഭ് ചെറുകുംബം.വൈശാഖ്, ശരത്ത് എന്നിവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *