April 23, 2024

സിവില്‍ സപ്ലൈസ് നെല്ലുസംഭരണം 30ന് അവസാനിക്കും

0
R 1592995998.jpg
സിവില്‍ സപ്ലൈസ് നെല്ലുസംഭരണം 30ന് അവസാനിക്കും

കല്‍പ്പറ്റ: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ല് സംഭരണ പദ്ധതിയില്‍ ജില്ലയില്‍ നിന്നും 2020 ഡിസംബര്‍ മുതല്‍ ഇതുവരെ 6550 ഓളം കര്‍ഷകരില്‍ നിന്നായി 15642 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. 2020-2021 വര്‍ഷത്തെ നെല്ലുസംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കും. പുഞ്ച സീസണില്‍ രജിസ്റ്റര്‍ ചെയ്ത് കൃഷി ഭവനുകള്‍ അംഗീകരിച്ച ഏതെങ്കിലും കര്‍ഷരുടെ നെല്ല് ഇനിയും സംഭരിക്കാനുണ്ടെകില്‍ അറിയിക്കുന്ന പക്ഷം ഈ മാസം 29ന് ഓട് കൂടി സംഭരണം പൂര്‍ത്തിയാക്കി 30ാം തിയതിയോടെ ബില്ല് നല്‍കും. സംഭരണം, ബില്ല് തുടങ്ങിയ കാര്യങ്ങളില്‍ സംശയ നിവാരണങ്ങള്‍ക്കു കര്‍ഷകര്‍ താഴെ പറയുന്ന നമ്പറുകളിലോ, കൃഷിഭവനുകളിലോ ഉടന്‍ ബന്ധപ്പെടേണ്ടതാണ്. ജൂണ്‍ 30 ന് ശേഷം മേല്‍വിഷയങ്ങളില്‍ വരുന്ന പരാതികള്‍ പരിഹരിക്കാന്‍ കഴിയുകയില്ല . എന്നാല്‍ ഈ ബില്ല് കളുടെ തുക തുടര്‍ന്നും ബാങ്കുകളില്‍ നിന്നും പി.ആര്‍.എസ് വായ്പാ പദ്ധതി വഴി ലഭിക്കുന്നതാണ് അതിനായി കര്‍ഷകര്‍ മില്ലുകള്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ് ചെയ്ത (പി.ആര്‍.എസ്) രസീതുമായി നിര്‍ദിഷ്ട ബാങ്കുകളെ സമീപിക്കേണ്ടതാണ് വായ്പാ തുകയുടെ പലിശ കര്‍ഷകര്‍ നല്‍കേണ്ടതില്ല. ഈ സീസണിലെ സംഭരണ വില കിലോക്ക് 27 രൂപ 48 പൈസ ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, 9947805083, 9446089784.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *