പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു


Ad
പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു

മുണ്ടക്കുറ്റി : മൂൺ ലൈറ്റ് എൽ പി സ്കൂളിലെ കുട്ടികൾക്ക് വായനാ വാരാചരണത്തിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന പുസ്തക വണ്ടി കുട്ടികളുടെ വീടുകളിലെത്തി തുടങ്ങി. കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ വായനക്ക് മുടക്കം വരാതെ വായനയുടെ പുത്തനുണർവ് പകർന്നുകൊണ്ട് മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിലെ അധ്യാപകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ വീടുകളിലെത്തി പുസ്തകങ്ങൾ നൽകുന്നു.പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് 6-ാ൦ വാർഡ് മെമ്പർ ജിഷ മോൾ നിർവ്വഹിച്ചു. അധ്യാപകരായ റഫീഖ് മാസ്റ്റർ, ജെറ്റിഷ് , ഹരിത, സിറിൾ, മൊയ്തു, റഷീന, ശോഭന എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *