ജില്ലയിലെ നെറ്റ്‌വർക്ക് തകരാറ് ഉടൻ പരിഹാരം കാണണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് രാഹുൽഗാന്ധി എം പി


Ad
ജില്ലയിലെ നെറ്റ്‌വർക്ക് തകരാറ് ഉടൻ പരിഹാരം കാണണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് രാഹുൽഗാന്ധി എം പി 

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിന് രാഹുല്‍ഗാന്ധി എം പി കത്തയച്ചു. മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തത് മൂലം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വനാര്‍ത്തി മേഖലയിലടക്കം കഴിയുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താന്‍ സാധിക്കുന്നില്ല. ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അപര്യാപ്ത മൂലം ഗോത്രവിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക്‌നെറ്റ്‌വര്‍ക്ക് തേടി ദീര്‍ഘദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തോടൊപ്പം, ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പൊതുആവശ്യങ്ങളും നടക്കാത്ത സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ അപര്യാപ്ത മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങിയാല്‍ ഗോത്രവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് തന്നെ കാരണമാകും. അതുകൊണ്ട് മൊബൈല്‍ നെറ്റ്‌വര്‍ക്ക്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *